നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗം മാര്‍ച്ച് 4ന്

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗം മാര്‍ച്ച് 4ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ അയിരൂര്‍, മതാപ്പാറ സെന്റ് തോമസ് വലിയ പളളിയില്‍ വച്ച് നടത്തപ്പെടും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ഉളളന്നൂര്‍ സെന്റ് മേരീസ് വലിയപളളി വികാരി റവ.ഫാ. ഡോ. നൈനാന്‍ വി.ജോര്‍ജ്ജ് ധ്യാനം നയിക്കും.

Comments

comments

Share This Post