നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗം നടന്നു

Priest Meettings and Mount B 091

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗം മാര്‍ച്ച് 4ന് അയിരൂര്‍, മതാപ്പാറ സെന്റ് തോമസ് വലിയപളളിയില്‍ നടന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, വൈദിക സംഘം സെക്രട്ടറി വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പ, ജോയിന്റ് സെക്രട്ടറി ഫാ.കെ.എ.ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉളളന്നൂര്‍ സെന്റ് മേരീസ് വലിയപളളി വികാരി ഫാ. ഡോ. നൈനാന്‍ വി.ജോര്‍ജ്ജ് ധ്യാനം നയിച്ചു.

Comments

comments

Share This Post