നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം 4-ാമത് വാര്‍ഷികവും കാതോലിക്കാ ദിനാഘോഷവും

Catholicate Day

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 4-ാമത് വാര്‍ഷികവും കാതോലിക്കാ ദിനാഘോഷവും പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 51-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും മാര്‍ച്ച് 22ന് ഞായറാഴ്ച 2 മുതല്‍ റാന്നി, സെന്റ് തോമസ് അരമനയിലെ പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ നഗറില്‍ വച്ച് നടത്തപ്പെടും.
ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം അഖില മലങ്കര പ്രാര്‍ത്ഥനായോഗം പ്രസിഡന്റ് അഭി.എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അയിരൂര്‍, മതാപ്പാറ സെന്റ് തോമസ് ഇടവകാംഗം മിന്റ മറിയം വര്‍ഗീസ് പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ അനുസ്മരണ പ്രഭാഷണം നടത്തും.
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, പ്രാര്‍ത്ഥനായോഗം വൈസ്പ്രസിഡന്റ് ഫാ.എബി വര്‍ഗീസ്, ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ.ജോജി മാത്യു, സഭാ മാനേജിംങ് കമ്മറ്റിയംഗം അഡ്വ.മാത്യൂസ് മഠത്തേത്ത്, ഭദ്രാസന കൌണ്‍സില്‍ അംഗം കെ.എ.എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രാര്‍ത്ഥായോഗം ജനറല്‍ സെക്രട്ടറി പി.എം.വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Comments

comments

Share This Post