സ്വയം ചോദിക്കാനും ഉത്തരം കണ്ടെത്താനും വചന ശുശ്രൂഷ സഹായകമാകണം

Kunnamkulam Convention

കുന്നംകുളം: ജീവിതം നിര്‍മലീകരിക്കാന്‍ സുവിശേഷം നിമിത്തമാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
വൈദീക സംഘത്തിന്റെ നേതൃത്വത്തില്‍ ആര്‍ത്താറ്റ് അരമനയില്‍ നടത്തുന്ന ഭദ്രാസന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
ദൈവികഭാവം ഉള്‍ക്കൊള്ളുകയാണ് വലിയനോമ്പ് ആചരണത്തിന്റെ പ്രത്യേകത. ഈ ഭാവം ഉള്‍ക്കൊള്ളാന്‍ ആശയവും വാക്കും വാചകവും നിര്‍മലമാക്കുകയാണ് ആദ്യപടി. പ്രവൃത്തികളില്‍ നിര്‍മലത കാത്ത് സൂക്ഷിക്കുന്നതാണ് രണ്ടാമത്തേത്. പരോപകാരവും മനുഷ്യ സ്നേഹത്തിലൂന്നിയ പ്രവര്‍ത്തനവുമാണ് പ്രവൃത്തികളുടെ നിമര്‍മലത. മനസിന്റെ ചിന്താവ്യാപാരങ്ങളെ നിര്‍മലമാക്കുന്നതാണ് അവസാത്തേത്. ദൈവവും മനസും മാത്രം അറിയുന്ന ഈ വ്യാപരത്തില്‍ ഏറെ ദുഷ്കരമെങ്കിലും മനസിനെ നിര്‍മലീകരിക്കാന്‍ അശ്രാന്ത പരിശ്രമം വേണം. വാക്കിലും പ്രവൃത്തിയിലും മനസിലും ഈ നിര്‍മല ജീവിതം കാത്തുസൂക്ഷിക്കാന്‍ നാം സ്വയം ചോദിക്കണം. സ്വയം ചോദിക്കാനും ഉത്തരം കണ്ടെത്താനും വചന ശുശ്രൂഷ സഹായകമാകണം. ഇതിന് ആചാരങ്ങള്‍ വേണം, തിരുവചനം കേള്‍ക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ഓര്‍മിപ്പിച്ചു. സന്ധ്യാനമസ്കാരത്തിന് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കി. ഫാ. ജോജി കെ. ജോയ് വചനപ്രഘോഷണം നടത്തി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തിലെ 4: 28, 28 വാക്യങ്ങള്‍ “അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തില്‍ ചെന്നു ജനങ്ങളോടു; ഞാന്‍ ചെയ്തതു ഒക്കയും എന്നോടു പറഞ്ഞ ഒരു മനുഷ്യ വന്നു കാണ്മിന്‍. അവന്‍ പക്ഷെ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു” ഉദ്ധരിച്ചു സംസാരിച്ചു.
ഫാ. ജോസഫ് ചെറുവത്തൂര്‍, ഫാ.ഡോ. സണ്ണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വന്‍ഷന്റെ ആദ്യ ദിവസത്തില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്. 7ന് വൈകിട്ട് നടക്കുന്ന വചനപ്രഘോഷണത്തിന് ബിജു പന്തപ്ളാവ് നേതൃത്വം നല്‍കും.

Comments

comments

Share This Post