ഡബ്ളിന്‍ സെന്റ് മേരീസ് പള്ളിയില്‍ വാര്‍ഷിക ധ്യാനവും കാതോലിക്കാ ദിനാഘോഷവും

Catholicate Day 2015ലൂക്കന്‍/ഡബ്ളിന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലണ്ടിലെ സെന്റ് മേരീസ് ഇടവകയില്‍ കാതോലിക്കാ ദിനാഘോഷം 21ന് 1.30ന് ആരംഭിക്കും.
വികാരി ഫാ. നൈനാന്‍ കുര്യാക്കോസ് പുളിയായില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലികൊടുക്കും. തുടര്‍ന്ന് ഇടവകയുടെ വാര്‍ഷിക ധ്യാനം നടത്തപ്പെടും. ഡബ്ളിന്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. അനീഷ് കെ. സാം, ഡ്രോഗ്ഡാ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കോണ്‍ഗ്രിഗേഷന്‍ വികാരി ഫാ. ജോര്‍ജ്ജ് തങ്കച്ചന്‍ എന്നിവര്‍ ധ്യാനത്തിനും വിശുദ്ധ കുമ്പസാരത്തിനും നേതൃത്വം നല്‍കും. വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരവും കഞ്ഞി നേര്‍ച്ചയും ഉണ്ടായിരിക്കും. ഇടവകയുടെ നോമ്പുകാല കുടുംബസംഗമം സുജാല്‍ ചെറിയാന്റെ ഭവനത്തില്‍ 22ന് വൈകിട്ട് 4ന് നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. നൈനാന്‍ കുറിയാക്കോസ് (വികാരി) 087 751-6463
സെന്‍ ബേബി (ട്രഷറര്‍) 087 913-2248
ജോസഫ് മണ്ടോലില്‍ (സെക്രട്ടറി) 086 311-1703

Comments

comments

Share This Post

Post Comment