കാതോലിക്ക ദിനാചരണം സമുചിതമായി ആഘോഷിച്ചു

unnamedസെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദ് സെന്ട്രലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു.
ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും മലങ്കരയുടെ മക്കള്‍ സഭയോടുള്ള കൂറ് മറക്കില്ല എന്നതിന്‍റെ മകുടോദാഹരണമായിരുന്നു ഈ വര്ഷം നടന്ന കാതോലിക്ക ദിനാചരണം. ഈ വര്‍ഷത്തെ കാതോലിക്ക ദിനം വിശുദ്ധ വലിയ നോമ്പിലെ 36 മത് ഞായറാഴ്ചയായ മാര്‍ച്ച് 22ന് ആണെങ്കിലും, സൗദി അറേബ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച്‌ ഇരുപതാം തിയതി വെള്ളിയാഴ്ച സഭാദിനം സമുചിതമായി ആചരിക്കുകയുണ്ടായി.
റിയാദില്‍ ആദ്യമായി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഒരു വൈദികന്‍ പങ്കെടുത്ത കാതോലിക്ക ദിനാചരണം വിശ്വാസികള്‍ക്ക് വേറിട്ട ഒരു അനുഭവമായി. റവ. ഫാദര്‍ ജോയ് പുലിക്കോട്ടിലിന്റെ കാര്‍മികത്വത്തില്‍ നടന്ന പ്രഭാതനമസ്കാരത്തില്‍ ഇടവകയിലെ വിശ്വാസികള്‍ എല്ലാം തന്നെ പങ്കെടുക്കുകയുണ്ടായി. പതാക ഉയര്‍ത്തി സഭയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും കാതോലിക്കദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കാതോലിക്കദിന സന്ദേശം ഇടവക ജനങ്ങളോട് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കാതോലിക്ക മംഗള ഗാനത്തോട് കൂടി ചടങ്ങുകള്‍ പര്യവസാനിച്ചു.

Comments

comments

Share This Post

Post Comment