ഓര്‍ത്തഡോക്സ് സെമിനാരി ഡിജിറ്റല്‍ ലൈബ്രറി തുറന്നു

ots_digital_libraryഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയുടെ ദ്വിശതാബ്ദി പ്രോജക്ടായ ഓര്‍ത്തഡോക്സ് സെമിനാരി ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫാ. ഡോ. ടി. ജെ. ജോഷ്വാ നിര്‍വ്വഹിച്ചു.
1500ല്‍ അധികം കൈയ്യെഴുത്ത് പ്രതികളും 75000 ത്തോളം അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ടവയും ഡിജിറ്റല്‍ രൂപത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ‘മലങ്കര ഡോക്യുമെന്റ്’ എന്നപേരില്‍ അറിയപ്പെടുന്ന ഇവ സെമിനാരി നിയമങ്ങള്‍ക്കും കോപ്പിറൈറ്റ് നിബന്ധകള്‍ക്കും വിധേയമായി പഠിതാക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ഫാ. ഡോ. ജേക്കബ് കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റൈറ്റ് റവ. ബിഷപ്പ് കെ. ജി. ദാനിയേല്‍, റവ. ഫാ. ഡോ. കെ. ജി. പോത്തന്‍, ഫാ. ബര്‍ണ്ണബാസ്, ഫാ. ഡോ. ഒ. തോമസ് എന്നിവര്‍ സംസാരിച്ചു. ഫാ. സി. സി. ചെറിയാന്‍, ഡീക്കന്‍ ഇയ്യൂബ്, ജോയ്സ് തോട്ടയ്ക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Comments

comments

Share This Post

Post Comment