ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾ

Dubai St. Thomas Orthodox Churchദുബായ്: ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച്‌ 28 ശനി വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഊശാന ശുശ്രൂഷകൾ നടക്കും. ഊശാന ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത നേതൃത്വം നൽകും.
ഏപ്രിൽ 1 ബുധൻ വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം, പെസഹ ശുശ്രൂഷകൾ വിശുദ്ധ കുർബ്ബാന. ശുശ്രൂഷകൾക്ക് ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും.
ഏപ്രിൽ 2 വ്യാഴം വൈകിട്ട് 7ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ കാൽ കഴുകൽ ശുശ്രൂഷ.
ഏപ്രിൽ 3 വെള്ളി രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ നടക്കും. ദുഃഖ വെള്ളി നമസ്കാരം, ധ്യാനം, കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കഞ്ഞി നേർച്ച നടക്കും. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്ക് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും.
ഏപ്രിൽ 4 ശനി രാവിലെ 9ന് ദുഃഖ ശനിയാശ്ചയുടെ വിശുദ്ധ കുർബ്ബാന. വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഈസ്റ്റർ ശുശ്രൂഷകൾ.
മാർച്ച്‌ 29 ഞായർ, 30 തിങ്കൾ, 31 ചൊവ്വാ ദിവസങ്ങളിൽ വൈകിട്ട് 7.30ന് സന്ധ്യാ നമസ്കാരം തുടർന്ന് ധ്യാന പ്രസംഗം ഉണ്ടാകും.
കഷ്ടാനുഭവ വാര ശുശ്രൂഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ്‌ ജൊസഫ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04337 11 22 എന്ന നമ്പരിൽ ബന്ധപ്പെടുക.

Comments

comments

Share This Post

Post Comment