ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസില്‍ കാതോലിക്കാദിനം ആഘോഷിച്ചു

JacksonHeightsMarch26ന്യൂയോര്‍ക്ക്: ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയില്‍ കാതോലിക്കാദിനം സമുചിതമായി ആഘോഷിച്ചു. മാര്‍ച്ച് 22ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ സെക്രട്ടറി കുരുവിള കോര കാതോലിക്കാന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗായകസംഘം കാതോലിക്കാ മംഗളഗാനം ആലപിച്ചു. ഭദ്രാസന കൌണ്‍സില്‍ അംഗം അജിത് വട്ടശ്ശേരില്‍ സന്ദേശം നല്‍കി.
ഭദ്രാസന തലത്തില്‍ സപ്തതി കഴിഞ്ഞവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഇടവകയിലെ സീനിയേഴ്സിനുള്ള പ്രശംസാഫലകം അജിത് വട്ടശ്ശേരില്‍ വിതരണം ചെയ്തു. ട്രസ്റി ബിനോയ് മാത്യു ഈ സെഗ്മെന്റ് നയിച്ചു. ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment