ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കാതോലിക്കാദിനം ആഘോഷിച്ചു

Flag @ Sharjahഷാര്‍ജ: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക കാതോലിക്കാ ദിനം ആഘോഷിച്ചു. രാവിലെ പതാക ഉയര്‍ത്തിയതിനുശേഷം നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. മധുര പലഹാര വിതരണവും ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളുടെ റാലിയും നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. യാക്കോബ് ബേബി അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. അജി പി. ചാക്കോ, ഫാ. ജോണ്‍സണ്‍ ഇ.വൈ., ഭദ്രാസന കൌണ്‍സില്‍ അംഗം കെ.ജി. നൈനാന്‍, ഇടവക സെക്രട്ടറി പൌലോസ് മാത്യു, ട്രസ്റി വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ഡിനി ബേബി എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ച് 28ന് നടക്കുന്ന ഓശാന ശുശ്രൂഷയ്ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. ഞായര്‍, തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, ബുധനാഴ്ച വൈകിട്ട് 6ന് ധ്യാനപ്രസംഗവും, പെരുന്നാളിന്റെ ശുശ്രൂഷയും, വ്യാഴാഴ്ച വൈകിട്ട് 5.30ന് കഴുകല്‍ ശുശ്രൂഷയും, വെള്ളിയാഴ്ച രാവിലെ 7.30ന് ദുഃഖവെള്ളി ശുശ്രൂഷയും, ശനിയാഴ്ച രാവിലെ 9ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6 മുതല്‍ ഉയിര്‍പ്പു പെരുന്നാള്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.
ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment