ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാതോലിക്കാദിനം ആഘോഷിച്ചു

SMC-001 348ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കാതോലിക്കാ ദിനാഘോഷത്തോടനുബന്ധിച്ച് 27ന് അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പതാക ഉയര്‍ത്തി.
ഇടവക വികാരി ഫാ. ഫാ. വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍, സഹവികാരി ഫാ. എം.ബി. ജോര്‍ജ്ജ്, സെക്രട്ടറി മോന്‍സി വര്‍ഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ ട്രസ്റി അനോ ജേക്കബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭയുടെ അഖണ്ടതയും സ്വാതന്ത്യ്രവും കാക്കുമെന്നും സഭയുടെ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുമെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇടവക ജനങ്ങള്‍ കാതോലിക്കാദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടര്‍ന്ന് കാതോലിക്കാ മംഗളഗാനത്തോടുകൂടി ആഘോഷങ്ങള്‍ക്ക് ശുഭപര്യവസാനമായി.

Comments

comments

Share This Post

Post Comment