ഡബ്ളിന്‍ സെന്‍റ് മേരീസ് പള്ളിയിലെ കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകള്‍ ഒരുക്കം പൂര്‍ത്തിയായി

holy week2015ലൂക്കന്‍: മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ അയര്‍ലണ്ടില സെന്‍റ് മേരീസ് പള്ളിയില്‍ ഈ വരുന്ന ഞായറാഴ്ച്ച 1.30ന് കര്‍ത്താവിന്‍റ പീഡാനുഭവ സ്മരണ കൊണ്ടാടുന്നു. ഒാശാനപ്പെരുന്നാള്‍ മുതല്‍ ഉയിര്‍പ്പ് പെരുന്നാള്‍ വരെയുള്ള ശുശ്രൂഷകളിലേക്ക് വിശ്വാസികളെ ഏവരെയും സ്വാഗതം ചെയ്യുന്നു. വിശുദ്ധ കുര്‍ബാന മദ്ധ്യേപ്രദക്ഷിണവും കുരുത്തോല വാഴ്ത്തിന്‍റെ ശുശ്രൂഷയും നടത്തപ്പെടും. ഏപ്രില്‍ 1 ബുധനാഴ്ച്ച 3 മണിക്ക് പെസഹാപ്പെരുന്നാളിന്‍റെ ശുശ്രൂഷകള്‍ ആചരിക്കും. വിശുദ്ധ കുര്‍ബാനയും അതേത്തുടര്‍ന്ന് പെസഹാ അപ്പം മുറിക്കല്‍ ചടങ്ങും നടത്തും.
ദു:ഖവെള്ളിയാഴ്ച്ച ശുശ്രൂഷകള്‍ 3ാം തിയ്യതി 9 മണിക്ക് വാക്കിന്‍സ് ടൌണിലുള്ള wsaf കമ്മ്യൂണിറ്റി ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നു മണിയോടെ ശുശ്രൂഷകള്‍ പൂര്‍ത്തിയാകും. ഏപ്രില്‍ നാലാം തിയ്യതി മൂന്നുമണിക്ക് ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിക്കും. നമസ്കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉയിര്‍പ്പിന്‍റെ പ്രഖ്യാപനം, പ്രദക്ഷിണം, പ്രത്യേക ശുശ്രൂഷ എന്നിവയുമുണ്ടാകും. തുടര്‍ന്ന് നോമ്പുവീടല്‍ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. വികാരി ഫാ. നൈനാന്‍ കുറിയാക്കോസ് പുളിയായില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി: ഫാ.നൈനാന്‍ കുറിയാക്കോസ് (0877516463)
ട്രഷറര്‍: സെന്‍ ബേബി (0879132248)
സെക്രട്ടറി: ജോസഫ് തോമസ് (0863111703)
വാര്‍ത്ത അയച്ചത്: ഫാ. നൈനാന്‍ കുറിയാക്കോസ്

Comments

comments

Share This Post

Post Comment