സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധവാരാചരണത്തിന് തുടക്കമായി

2015-03-28 20.42.29ഷാര്‍ജ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികനായി. ഇടവകവികാരി ഫാ. യാക്കോബ്, സഹവികാരി ഫാ. അജി പി. ചാക്കോ, ഫാ. ഇ.വൈ. ജോണ്‍സണ്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. കഷ്ടാനുഭവ ആചരണത്തിന് തുടക്കമായി നടന്ന ധ്യാനയോഗം യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നയിച്ചു.
പെസഹാ പെരുന്നാളിന്റെ ശുശ്രൂഷ ബുധന്‍ വൈകിട്ട് ആറിനും കാല്‍കഴുകല്‍ ശുശ്രൂഷ വ്യാഴം വൈകിട്ട് 5.30നും ദുഃഖവെള്ളി ശുശ്രൂഷ വെള്ളി രാവിലെ 7.30നും നടക്കും. ദുഃഖശനി രാവിലെ ഒന്‍പതിന് കുര്‍ബാനയും വൈകിട്ട് ആറുമുതല്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷയുമുണ്ടാകും. ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മുഖ്യകാര്‍മികനായിരിക്കും

Comments

comments

Share This Post

Post Comment