വെസ്റ്ചെസ്റര്‍ ഇടവകയിലെ ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫിന് ഊഷ്മള പ്രതികരണം

F&YKickoffUnderhill1ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ ന്യൂയോര്‍ക്ക് എല്ലന്‍വില്ലിലുള്ള ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫിന് വെസ്റ്ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ പൂര്‍ണസഹകരണം വികാരി ഫാ. ദിലീപ് ചെറിയാന്‍ വാഗ്ദാനം ചെയ്തു.
ഞായറാഴ്ച വി.കുര്‍ബാനയ്ക്ക്ശേഷം നടന്ന യോഗത്തില്‍ ഫാ. എന്‍ കെ ഇട്ടന്‍പിള്ള, കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസ്, സുവനീര്‍ ഫിനാന്‍സ് മാജേര്‍ ഫിലിപ്പോസ് ഫിലിപ്പ്, കോണ്‍ഫറന്‍സ് ട്രഷറര്‍ തോമസ് ജോര്‍ജ്, ജോ. ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, രജിസ്ട്രേഷന്‍ കോഓര്‍ഡിനേറ്റര്‍ സാറാ രാജന്‍, സുവനീര്‍ ചീഫ് എഡിറ്റര്‍ ലിന്‍സി തോമസ്, പ്രോസഷന്‍ കോഓര്‍ഡിനേറ്റര്‍ സജി എം പോത്തന്‍, സുവനീര്‍ കമ്മിറ്റി മെമ്പര്‍ ആനി ലിബു, ഇടവക സെക്രട്ടറി ഏലിയാമ്മ ഇട്ടന്‍പിള്ള, ഇടവക ട്രസ്റി ഷൈന്‍ ജോര്‍ജ്, മെലി തോമസ്, ഐസക് രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആദ്യ രജിസ്ട്രേഷന്‍ ലിസിക്കുട്ടി ജോസഫില്‍ നിന്നും രജിസ്ട്രേഷന്‍ കോഓര്‍ഡിറ്റേര്‍ സാറാ രാജനും സുവനീര്‍ കോംപ്ളിമെന്റിന്റെ ചെക്ക് ഇടവക ട്രസ്റി ഷൈന്‍ ജോര്‍ജും ഇടവക സെക്രട്ടറി ഏലിയാമ്മ ഇട്ടന്‍പിള്ളയും ചേര്‍ന്ന് കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസിനെയും ട്രഷറര്‍ തോമസ് ജോര്‍ജിയെയും ഏല്‍പിച്ചു. കോണ്‍ഫറന്‍സിനെ സംബന്ധിച്ച് ഡോ. ജോളി തോമസും സുവനീര്‍ കാര്യങ്ങള്‍ ഫിലിപ്പോസ് ഫിലിപ്പും സംസാരിച്ചു. വിവിധ ഇടവകകളിലെ ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദര്‍ശിച്ചതില്‍ വികാരി ഫാ.ദിലീപ് ചെറിയാന്‍ നന്ദി രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത്: ഫിലിപ്പോസ് ഫിലിപ്പ്

Comments

comments

Share This Post

Post Comment