സാന്‍ഫ്രാന്‍സിസ്കോ ഓര്‍ത്തഡോക്സ് പളളി കൂദാശ ഏപ്രില്‍ 25 ന്

DSC01664കലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്കോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക പുതുതായി സാന്‍ലൊറന്‍ സോയില്‍ വാങ്ങിയ ദേവാലയ മന്ദിരത്തിന്‍െറ കൂദാശ അമേരിക്കന്‍ സൌത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് ഏപ്രില്‍ 25 ന് നിര്‍വ്വഹിക്കും.
കൂദാശ ചടങ്ങുകള്‍ ഏപ്രില്‍ 25 ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആരംഭിക്കും. അഞ്ച് മണിക്ക് പ്രദിക്ഷണം 5.30 ന് കൂദാശ ചടങ്ങുകള്‍ 6.30 ന് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫാ. ഡോക്ടര്‍ കെ. കെ. കുര്യാക്കോസ്, ഫാ. ജോസഫ് കളപ്പുരയില്‍, ഫാ. ജോര്‍ജ് മാത്യൂസ്, ഫാ. ജോര്‍ജ് ദാനിയേല്‍, ഫാ. യോഹന്നാന്‍ പണിക്കര്‍, ഫാ. മത്തായി ആലക്കോട്ട്, ഫാ. ഡോക്ടര്‍ ജോര്‍ജ് ലെ ലജിയന്‍ ഫാ. ബിജു പി. സൈമണ്‍, ഫാ. റോയി ജേക്കബ് കാലായില്‍, ഫാ. പത്രോസ് ചമ്പക്കര, ഫാ. ശ്ലോമോ ജോര്‍ജ് തുടങ്ങിയ നിരവധി പേര്‍ പങ്കെടുക്കും.
യോഗാരംഭത്തില്‍ ജിയാന ചാണ്ടിയുടെ സ്വാഗത ഗാനവും സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി ബെന്‍സി അലക്സ് മാത്യൂവും ട്രസ്റ്റി സി. വി. വര്‍ഗീസും അറിയിച്ചു.
യോഗത്തില്‍ ഇടവക വികാരി ഫാ. വില്‍സന്‍ മണലേത്ത് സ്വാഗതവും ട്രസ്റ്റി സി. വി. വര്‍ഗീസ് നന്ദിയും പറയും.

Comments

comments

Share This Post

Post Comment