ലിബിയയില്‍ എത്യോപ്യന്‍ ക്രിസ്ത്യന്‍ യുവാക്കളെ കൂട്ടക്കുരുതി ചെയ്ത സംഭവം: മാര്‍ നിക്കോളോവോസ് അനുശോചിച്ചു

Libya ISIS massacre2ന്യൂജേഴ്സി: ലിബിയയില്‍ ഐസിസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ 30 എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവാക്കളുടെ വിയോഗത്തില്‍ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികരുടെയും വിശ്വാസിസമൂഹത്തിന്റെയും ആദരാഞ്ജലികളും പ്രാര്‍ഥനയും അറിയിച്ച് ഭദ്രാസന മെത്രാപ്പൊലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തെവാഹെദോ ചര്‍ച്ച് ആര്‍ച്ച്ഡയോസിസ് ആര്‍ച്ച്ബിഷപ്പ് എബ്യൂണ്‍ സഖറിയാസിന് കത്തയച്ചു.
ഏറെ അപലപിക്കപ്പെട്ട അര്‍മീനിയന്‍ വംശീയ കൂട്ടക്കൊലയുടെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അമേരിക്കയുടെ കിഴക്കന്‍ ഭദ്രാസനത്തിലെ ആര്‍ച്ച്ബിഷപ്പ് കജഗ് ബര്‍സാമിയും അര്‍മേനിയന്‍ അപ്പസ്തോലിക് ചര്‍ച്ച് ഓഫ് അമേരിക്കയുടെ ആര്‍ച്ച്ബിഷപ്പ് ഒഷാഗന്‍ ചോലോയാനും അടുത്തനാളില്‍ മാര്‍ നിക്കോളോവോസ് കത്തയച്ചിരുന്നു.
അര്‍മേനിയന്‍ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവരുടെ വിശുദ്ധപദവി പ്രഖ്യാപനം പരിശുദ്ധ എച്മിയാസ്ഡിില്‍ നടക്കുന്ന വേളയില്‍, കിഴക്കിന്റെ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് രണ്ടാമനും മറ്റ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഹോദരി സഭകളുടെ മേലധ്യക്ഷര്‍ക്കൊപ്പം പങ്കെടുക്കുന്നതില്‍ മാര്‍ നിക്കോളോവോസ് സന്തോഷം അറിയിച്ചു.
30 രക്തസാക്ഷികള്‍ക്കും വേണ്ടി നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികരുടെയും വിശ്വാസി സമൂഹത്തിന്റെയും സമാധാകാംക്ഷികളായ എല്ലാവരുടെയും നിരന്തര പ്രാര്‍ഥനകളും മാര്‍ നിക്കോളോവോസ് അഭ്യര്‍ഥിച്ചു. സഹോദരി സഭയായ അര്‍മിേയന്‍ ഓര്‍ത്തഡോക്സ് സഭയോടുള്ള സ്നേഹവും പിന്തുണയും പ്രഖ്യാപിച്ച മെത്രാപ്പൊലീത്ത അര്‍മിേയന്‍ കൂട്ടക്കൊലയുടെ പിന്നിലെ സത്യം വെളിച്ചത്തുകൊണ്ടുവരുന്നതിന് ഭദ്രാസനത്തിന്റെ പിന്തുണയും പ്രതിബദ്ധതയും അറിയിച്ചു.

Comments

comments

Share This Post

Post Comment