നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് മെയ് 5ന്

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് 2015 മെയ് 5ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 2 മണി വരെ കനകപ്പലം സെന്റ് ജോര്‍ജ്ജ് വലിയപളളിയില്‍ വച്ച് നടത്തപ്പെടും.
ബാലസമാജം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.ജോസഫ് സാമുവേലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മലയാള മനോരമ കൊല്ലം യൂണിറ്റ് ചീഫ് സബ്ബ് എഡിറ്റര്‍ രാജു മാത്യു ക്ളാസ്സ് നയിക്കും. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും യൂണിറ്റ് വൈസ് പ്രസിഡന്റ്, യൂണിറ്റ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരും ഡിസ്ട്രിക്ട് ഓര്‍ഗസൈര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും. ബാലസമാജം ഭദ്രാസന ജനറല്‍ സെക്രട്ടറിമാരായ ജേക്കബ് തോമസ്, ആനി റ്റോബി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment