പുതുപ്പള്ളിയില്‍ കണ്‍വന്‍ഷനുകള്‍ മേയ് 1ന് തുടങ്ങുന്നു

Deppalankaramപുതുപ്പള്ളി: പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനുകള്‍ക്ക് ഇന്നു തുടക്കം. പെരുന്നാള്‍ ദിനങ്ങളെ വരവേറ്റു മനസ്സിനെയും ശരീരത്തെയും വിശുദ്ധിയിലേക്കു നയിക്കുന്നതാണ് കണ്‍വന്‍ഷനുകള്‍. ഒാര്‍ത്തഡോക്സ് സഭയുടെ സഞ്ചാര സുവിശേഷ വിഭാഗമായ സ്നേഹസന്ദേശമാണ് കണ്‍വന്‍ഷനുകള്‍ നയിക്കുന്നത്. നാലാംതീയതിവരെ വൈകിട്ട് ആറിനാണ് കണ്‍വന്‍ഷനുകള്‍. ഇന്ന് ആറിനു നാഗ്പൂര്‍ സെന്റ് തോമസ് ഒാര്‍ത്തഡോക്സ് സെമിനാരി പ്രഫസര്‍ ഫാ. ഡോ. കെ. വര്‍ഗീസ് തിരുവചന സന്ദേശം നല്‍കും.
യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രാര്‍ഥനയും സമര്‍പ്പണ ശുശ്രൂഷയും നടക്കും. നാളെ കുടുംബഭദ്രതയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും സമര്‍പ്പണശുശ്രൂഷയും നടക്കും. ഫാ. ഷിബു ടോം വര്‍ഗീസ് നിരണം വചനസന്ദേശം നല്‍കും. ടിറ്റോ സ്മൃതി അഖില കേരള ചിത്രരചന മല്‍സരം നിറച്ചാര്‍ത്ത് -2015നും നാളെ പുതുപ്പള്ളി പള്ളി വേദിയാകും. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 10.30നു മല്‍സരങ്ങള്‍ ആരംഭിക്കും.
മൂന്നാം തീയതി കണ്‍വന്‍ഷനില്‍ ഒാര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസും നാലാം തീയതി ഫാ. അജി വര്‍ഗീസ് ബത്തേരിയും സന്ദേശം നല്‍കും. മദ്യം, ലഹരിപദാര്‍ഥങ്ങള്‍ എന്നിവയില്‍നിന്നു മോചനത്തിനുള്ള പ്രാര്‍ഥന, കാന്‍ഡില്‍ പ്രയര്‍ എന്നിവ യഥാക്രമം കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തും. പെരുന്നാളിനോടനുബന്ധിച്ചു പ്രസിദ്ധമായ അപ്പവും കോഴിനേര്‍ച്ചയും പാഴ്സലായി ലഭിക്കുന്നതിനുള്ള കൂപ്പണ്‍ പള്ളി ഒാഫിസില്‍നിന്നു ലഭിക്കുന്നതാണ്. പ്രധാന പെരുന്നാള്‍ ദിനമായ ഏഴിനു രാവിലെ ഏഴു മുതല്‍ നേര്‍ച്ച ലഭ്യമാണ്.

Comments

comments

Share This Post

Post Comment