പ. മുറിമറ്റത്തില്‍ ബാവായുടെ 102മത് ഓര്‍മ്മപെരുന്നാള്‍ മെയ് 1, 2, 3 തീയതികളില്‍

murimattathil bava ormaപിറവം: പരിശുദ്ധ മുറിമറ്റത്തില്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനോടു അനുബന്ധിച്ച് പിറവം പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി .ജോസി എെസക്ക്, ഫാ.അബ്രഹാം പാലപ്പിളളില്‍ (വികാരി,പാമ്പാക്കുട സെന്റ് തോമസ്‌ ചെറിയ പള്ളി),ഫാ.ജോസ് തോമസ് (വികാരി,ഓണക്കൂര്‍ സെന്റ് മേരീസ്‌ വലിയപള്ളി) എന്നിവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു . മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമിയും സഭയുടെ പൌരസ്ത്യ കാതോലിക്കയും കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ്‌ പ്രഥമന്‍ ബാവായുടെ(മുറിമറ്റത്തില്‍ ബാവാ) 102മത് ഓര്‍മ്മപെരുന്നാള്‍ 2015 മെയ് 1,2,3 തീയതികളില്‍ കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പള്ളിയില്‍ നടക്കും.പെരുന്നാള്‍ ശുശ്രൂഷകള്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വീതിയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തിലും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ.ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് ,ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ.ഡോ.എബ്രഹാം മാര്‍ സെറാഫീം എന്നീ മെത്രാപ്പോലീത്തമാരുടെ സഹ കാര്‍മ്മീകത്വത്തിലും നടത്തപ്പെടും.മെയ് 2 ന് സഭയുടെ വിവിധ മേഖലകളില്‍ നിന്ന് കാല്‍നട തീര്‍ത്ഥാടന യാത്ര വൈകീട്ട് 5.30 മണിയോടെ കബറിങ്കലേക്ക് എത്തിച്ചേരും . പരിശുദ്ധ മുറിമറ്റത്തില്‍ ബാവായുടെ മാത്ര ദേവാലയമായ കോലഞ്ചേരി പള്ളിയില്‍ നിന്ന് കാല്‍നട തീര്‍ത്ഥാടന യാത്ര ഉച്ചയ്ക്ക് 2 മണിയോടെ പുറപ്പെടും.

Comments

comments

Share This Post

Post Comment