പാളയം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

Palayam St. Georgeതിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രലില്‍ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.
മെയ് 3, 4, 5 തീയതികളില്‍ വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, ഗാനശുശ്രൂഷ എന്നിവ നടക്കും. ഫാ. ടൈറ്റസ് ജോണ്‍ തലവൂര്‍, ഫാ. ജോജി കെ. ജോയി അടൂര്‍, ഫാ. ഏലിയാസ് ചെറുകാട് മൂവാറ്റുപുഴ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചന ശുശ്രൂഷ നടത്തും. 6ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 6.30ന് പ്രസംഗം, 6.45ന് മാര്‍ഗംകളി, 7.15ന് ഭക്തിനിര്‍ഭരമായ റാസ. 7ന് രാവിലെ 6ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കും.
ഇടവക വികാരി ഫാ. തോമസ് ടി. വറുഗീസ് കോര്‍-എപ്പിസ്കോപ്പാ, സഹവികാരി ഫാ. ജോണ്‍ വര്‍ഗ്ഗീസ്, ട്രസ്റി പ്രൊഫ. ജി. ഗീവര്‍ഗീസ്, സെക്രട്ടറി കെ.പി. ജോഷ്വാ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment