ഡബ്ളിന്‍ സെന്റ് തോമസ് പള്ളിയില്‍ കുടുംബസംഗമം മെയ് 16, 17 തീയതികളില്‍

Kudumbasangamamഡബ്ലിൻ സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ മെയ്‌ 16, 17 (ശനി, ഞായർ) തീയതികളിൽ കുടുംബസംഗമം (കൊയ്നോണിയ-2015) നടത്തപ്പെടുന്നു.
മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത കുടുംബസംഗമത്തിന് നേതൃത്വം നൽകും. മെയ്‌ 16 രാവിലെ 10 മണിക്ക് കൊടിയേറ്റ് കർമവും ഉദ്ഘാടനവും അഭിവന്ദ്യ തിരുമനസുകൊണ്ട് നിർവഹിക്കും. മെയ്‌ 17 രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരം തുടർന്ന് വിശുദ്ധ കുർബാന എന്നിവ നടത്തപ്പെടും. 1 യോഹന്നാൻ 1:57 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കിയാണ് കൊയ്നോണിയ2015 നടത്തപ്പെടുന്നത്. ക്ലാസുകൾ, ചർച്ചകൾ, ബൈബിൾ നാടകം എന്നിവ കുടുംബസംഗമത്തിൻറെ ഭാഗമായി നടക്കും.
വികാരി ഫാ. അനീഷ്‌ കെ. സാം, കൈക്കാരൻ തോമസ്‌ മാത്യു, സെക്രട്ടറി ജോണ്‍ മാത്യു, ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

Comments

comments

Share This Post

Post Comment