സാമൂഹിക പ്രതിബദ്ധതയുളള തലമുറ ഇന്നിന്റെ ആവശ്യം: മാര്‍ നിക്കോദീമോസ്

20150505_115439റാന്നി: സമൂഹത്തില്‍ പ്രതിബദ്ധതയുളള തലമുറ രൂപപ്പെടുത്തുവാന്‍ നേതൃത്വ പരിശീലനത്തിലൂടെ സാധ്യമാകണമെന്ന് ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു.
കനകപ്പലം സെന്റ് ജോര്‍ജ്ജ് വലിയപളളിയില്‍ നടന്ന നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി. റവ.ഫാ.ഒ.എം.ശമുവേല്‍ അദ്ധ്യക്ഷത വഹിച്ചു. കുമാരി മിന്റ മറിയം വര്‍ഗീസ് പ്രഭാഷണം നടത്തി. മലയാള മനോരമ കൊല്ലം യൂണിറ്റ് ചീഫ് സബ്ബ് എഡിറ്റര്‍ രാജു മാത്യു ക്ളാസ്സ് നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ഫാ.ജോസഫ് സാമുവേല്‍, ജേക്കബ് തോമസ്, ജോര്‍ജ്ജ് ബേബി, മാമ്മന്‍ ഫിലിപ്പ്, ലില്ലിക്കുട്ടി മാത്യു, ആനി റ്റോബി എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും യൂണിറ്റ് വൈസ് പ്രസിഡന്റ്, യൂണിറ്റ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരും ഡിസ്ട്രിക്ട് ഓര്‍ഗസൈര്‍മാരും ക്യാമ്പില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment