സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ളാസ്സും മെയ് 9ന്

Free Medical Campറാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്റെയും കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലുളള സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ളാസ്സും മെയ് 9-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ അയിരൂര്‍ വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടും.
നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രാജു എബ്രഹാം എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിയാട്രിക്സ്, ഗൈനക്കോളജി, ദന്തല്‍ വിഭാഗം ഡോക്ടര്‍മാര്‍ സൌജന്യ പരിശോധനയ്ക്ക് നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment