ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു

Fr. Johns Abraham Konattuഡാളസ്: ഡാളസ് ഇന്റര്‍ കോണ്‍റ്റിനന്റല്‍ ഹോട്ടലില്‍ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പങ്കെടുക്കുന്നു.
മികച്ച വാഗ്മിയും പണ്ഡിതനുമായ ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെ സാന്നിധ്യം വളരെ പ്രചോദനകരമാണ്. ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. 600 അംഗങ്ങള്‍ ഇതുവരെ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സായി ഡാളസ് ഫാമിലി കോണ്‍ഫറന്‍സ് മാറുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജൂണ്‍ 15ന് രജിസ്ട്രേഷന്‍ അവസാനിക്കും.

Comments

comments

Share This Post

Post Comment