പരിശുദ്ധ കാതോലിക്കാ ബാവാ ജൂലൈ 7ന് ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍

Dallas Visitമലങ്കര സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എത്തുന്നു. ഭദ്രാസാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായോടൊപ്പം ജൂലൈ 7ന് വൈകിട്ട് 6.30ന് എഴുന്നള്ളുന്ന പരിശുദ്ധ കാതോലിക്കാ ബാവായെയും സംഘത്തെയും ഇടവക വികാരി ഫാ. രാജു ഡാനിയേല്‍, ട്രസ്റി ഷിബു മാത്യു, സെക്രട്ടറി ബിജി ബേബി, ഭദ്രാസന കൌണ്‍സില്‍ അംഗം എല്‍സണ്‍ സാമുവേല്‍, മാനേജിംങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയ്ക്കുശേഷം പരിശുദ്ധ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. ഭദ്രാസനതല ഫാമിലി കോണ്‍ഫറന്‍സ്, സൌത്ത്-വെസ്റ് ഭദ്രാസന അസംബ്ളി, കാതോലിക്കാദിന സമാഹരണ യോഗം എന്നിവയില്‍ പങ്കെടുക്കാനാണ് പരിശുദ്ധ കാതോലിക്കാ ബാവായും, നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ എത്തുന്നത്.
ഡാളസിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സഭാംഗങ്ങളും ദര്‍ശത്തിനായി എത്തുമെന്ന് വലിയപള്ളി സ്വീകരണ കമ്മിറ്റി അറിയിച്ചു.

Comments

comments

Share This Post

Post Comment