സെന്റ് ഡയനീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗമത്സരം അലൈനില്‍ നടത്തി

Elocution Competitionഅല്‍-ഐന്‍: പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ സ്മരണാര്‍ത്ഥം അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം യു.എ.ഇ.യിലെ യുവജന പ്രസ്ഥാനാംഗങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ച പ്രസംഗമത്സരം 26ന് അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടത്തപ്പെട്ടു.
ജബല്‍-അലി ഇടവക വികാരി ഫാ. ജേക്കബ് ജോര്‍ജ്ജ് മത്സരം ഉദ്ഘാടനം ചെയ്തു. അലൈന്‍ ഇടവക വികാരി ഫാ. ജോണ്‍ കെ.സാമുവേല്‍ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ലിസ്സണ്‍ ജോര്‍ജ്ജ് ആശംസയര്‍പ്പിച്ചു. യുവജനപ്രസ്ഥാനം ജി.സി.സി. സെക്രട്ടറി ഈശോ അലക്സാണ്ടര്‍, വില്‍സണ്‍ പി.റ്റി., അന്‍സാ സോണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ബെന്‍സണ്‍ ബേബി സ്വാഗതവും, യൂണിറ്റ് ട്രഷറര്‍ സിബി ജേക്കബ് കൃതജ്ഞതയും അര്‍പ്പിച്ചു.
വിവിധ ദേവാലയങ്ങളില്‍ നിന്നായി യുവജനപ്രസ്ഥാനാംഗങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ ഷാര്‍ജ യൂണിറ്റിലെ ഡെന്നി എം.ബേബി ഒന്നാം സ്ഥാനവും, ദുബായ് യൂണിറ്റിലെ ആന്റോ അബ്രഹാം, ഷിനി ആന്റോ എന്നിവര്‍ രണ്ടാം സ്ഥാനവും, ഷാര്‍ജ യൂണിറ്റിലെ ജസ്റിന്‍ തോമസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂണിറ്റ് വൈസ് പ്രസിഡന്റ് ബെന്നി അലക്സ്, സെക്രട്ടറി ഷാജി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment