​കിങ്ങിണിക്കൂട്ട’ത്തിനു നിറപ്പകിട്ടാർന്ന സമാപനം

OCYM Kingini Koottam  Closingകുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അബ്ബാസിയ, സാൽമിയ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച മാതൃഭാഷാ പഠന ക്ലാസ്‌ ‘കിങ്ങിണി ക്കൂട്ട’ത്തിനു നിറപ്പകിട്ടാർന്ന സമാപനം.
ജൂൺ 29, തിങ്കളാഴ്ച്ച വൈകിട്ട്‌ 5.30ന്‌ അബ്ബാസിയ സെന്റ്‌ അല്ഫോൺസാ ഹാളിൽ നടന്ന സമാപനചടങ്ങുകൾ ശ്രുതി സ്ക്കൂൾ ഓഫ്‌ ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നിരണം ഭദ്രാസന ഡയറക്ടറും, ഓ.വി. ബി.എസ്‌. ട്രെയിനറുമായ റവ. ഫാ. മാത്യു സഖറിയ ഉത്ഘാടനം ചെയ്തു. സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക വികാരി റവ. ഫാ. രാജു തോമസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനപ്രസ്ഥാനം യൂണിറ്റ്‌ സെക്രട്ടറി ദീപ്‌ ജോൺ സ്വാഗതവും, കിങ്ങിണിക്കൂട്ടം കൺവീനർ ജോമോൻ ജോൺ നന്ദിയും പറഞ്ഞു.
സഹവികാരി റവ. ഫാ. റെജി സി. വർഗ്ഗീസ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റി മെംബർ ഷാജി എബ്രഹാം, പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌ റിട്ട. പ്രൊഫസറും, മർത്തമറിയം സമാജം തുമ്പമൺ ഭദ്രാസന സെക്രട്ടറിയുമായ ഡോ. വൽസാ ജോർജ്ജ്‌, ഇടവക ആക്ടിംഗ്‌ സെക്രട്ടറി ജേക്കബ്‌ തോമസ്‌, കിങ്ങിണി കൂട്ടം ഹെഡ്മാസ്റ്റർ എബ്രഹാം സി. അലക്സ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക ട്രഷറാർ ജോൺ പി. ജോസഫ്‌, ഓ.സി.വൈ.എം. ലേവൈസ്‌ പ്രസിഡണ്ട്‌ ജെറി ജോൺ കോശി, 10​‍ാം വാർഷിക കൺവീനർ ഷൈജു കുര്യൻ, ട്രഷറാർ ഷോബിൻ കുര്യൻ, ജോയിന്റ്‌ സെക്രട്ടറിമാരായ അനിഷ്‌ തോമസ്‌, സിൻസി സാം, സാൽമിയ ഏരിയാ കോർഡിനേറ്റേഴ്സ്‌ ആൻസി വർഗ്ഗീസ്‌, അജിത്‌ മാത്യു, കമ്മിറ്റിയംഗങ്ങളായ തോമസ്‌ ഡാനിയേൽ, മനോജ്‌ എബ്രഹാം, ജോമോൻ കോട്ടവിള, എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിനു കൊഴുപ്പേകി.

Comments

comments

Share This Post

Post Comment