ഓ.വി.ബി.എസ് സമാപിച്ചു

s_IMG_4579കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ ഓ .വി .ബി . എസ് സമാപിച്ചു. അബ്ബാസിയ സെ. ജോണ്‍സ് മാർത്തോമ ഹാളിൽ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്നു വന്ന ഓ .വി .ബി . എസ് സമാപന സമ്മേളത്തിൽ നാഗ്പൂർ സെമിനാരി ആരാധന സംഗീത അധ്യാപകൻ ഫാ . ബ്ലെസ്സണ്‍ വർഗീസ്‌ മുഖ്യ പ്രഭാഷണം നടത്തി. ചുരുങ്ങിയ കാലം കൊണ്ട് സെ: സ്റ്റീഫൻസ് ഇടവക നേടിയ വളർച്ചയെയും പ്രവർത്തനങ്ങളെയും അദ്ദേഹം അനുമോദിച്ചു .
ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി ഒരു കിഡ്നി ശസ്ത്രക്രിയയ്ക് വിദ്യാർഥികൾ 50000 രൂപ സ്വരൂപിച്ച് നൽകി. ‘ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ(ലൂക്കോസ് 6:36 )’ ചിന്താവിഷയം ഉൾക്കൊണ്ട് ഭാവി തലമുറ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതിന്റെ മകുടോദാ ഹരണമാണ് ജീവകാരുണ്യ പ്രവർത്തനത്തിൽ കൂടെ വെളിപെടുന്നതെന്നും സഹായം അർത്ഥിക്കുന്നവർക്ക് മുൻപിൽ അനുകമ്പയോടെ പ്രവർത്തിച്ച പുതുതലമുറയുടെ പ്രവർത്തികൾ അഭിനന്ദനം അർഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഇടവക വികാരി ഫാ. സജു ഫിലിപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെസ്ടി രാജു കെ ,സെക്രട്ടറി ബിനു തോമസ് , ഓ.വി.ബി.എസ് സൂപ്രണ്ട് റെജി റ്റി . അച്ചൻകുഞ്ഞ് , കണ്‍വീനർ മേരി ഏബ്രഹാം എന്നിവർ സംസാരിച്ചു. സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ അജോയ് ജേക്കബ് ജോർജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു .
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. അവധിക്കാലം ആഘോഷമാക്കിയാണ് കുരുന്നുകൾ ഓ .വി .ബി . എസിൽ പങ്കെടുത്തത്. പുതിയ അറിവുകൾ നേടുവാനും കഥകൾ, പാട്ടുകൾ, ആക്ഷൻ സോങ്ങ്, മറ്റ് വിനോദ പരിപാടികൾ എന്നിവയിൽ പങ്കെടുത്തും കുട്ടികൾ അവധിക്കാലം ഉല്ലസമാക്കി .
കുവൈറ്റിലെ വിവിധ ഇടവകകളിൽ നിന്ന് 280 വിദ്യാർഥികളും 35 അധ്യാപകരും പത്ത് ദിവസം നീണ്ടു നിന്ന പരിപാടികളിൽ സജീവമായി പങ്കെടുത്തു. പത്തു ദിവസത്തെ ഓ .വി .ബി . എസ് ക്ലാസ്സുകൾ ഭാവി ജീവിതത്തിനു മുതൽക്കൂട്ടാണെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഏക സ്വരത്തിൽ അഭിപ്രായപെട്ടു.

Comments

comments

Share This Post

Post Comment