ഫാമിലി കോൺഫറൻസ്: വന്ദ്യ ഫിലിപ്പ് തോമസ് കോർ എപ്പിസ് കോപ്പാ കീ നോട്ട് സ്പീക്കർ

Key Noteന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ വെരി. റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പ മുഖ്യ പ്രാസംഗികൻ.
മലേഷ്യയിലെ ക്വാലാലമ്പൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരിയാണ് അദ്ദേഹം. വിദേശ രാജ്യങ്ങളിലെ മലയാളികൾക്കിടയിൽ ലാളിത്യത്തിന്റെയും വാഗ്മയത്വത്തിന്റെയും മേന്മ കൊണ്ട് ഏറെ ശ്രദ്ധേയനാണ് വെരി. റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ് കോപ്പാ ത്രിദിന സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പുതിയ തലമുറയ്ക്ക് പുതിയ ഊർജവും ആത്മീയ കരുത്തും പകർന്നു നൽകും. അദ്ദേഹത്തിനു പുറമേ എംജിഒസിഎസ്എം വിഭാഗത്തിൽ ഫാ. അജു ഫിലിപ്പ് മാത്യുവും സൺഡേ സ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ഫാ. എബി ജോർജും ക്ലാസുകളെടുക്കും. ന്യൂയോർക്ക് വെസ്റ്റ് സേയ് വിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലത്തിലെ അസിസ്റ്റന്റ് വികാരിയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ എംജിഒസിഎസ്എം വൈസ് പ്രസിഡന്റായും ഫാ. അജു ഫിലിപ്പ് മാത്യു സേവനമനുഷ്ഠിക്കുന്നു.
ന്യൂയോർക്ക് സെന്റ് വ്ലാഡിമിർ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, ന്യൂജഴ്സി റട്ഗേഴ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം എംജിഒസിഎസ്എമ്മിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ന്യൂജഴ്സി ഓഷ്യൻ കൗണ്ടി എലിമെന്ററി സ്കൂളിലെ അഞ്ചാം ഗ്രേഡ് ക്ലാസിൽ അധ്യാപകനായും പ്രവർത്തിക്കുന്ന ഫാ. അജു ഫിലിപ്പ് മാത്യു കോൺഫറൻസിൽ ശ്രദ്ധേയമായ ആത്മീയ പ്രഭാഷണങ്ങൾ നടത്തും.
ന്യൂയോർക്കിലെ വിറ്റ് ടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ അസിസ്റ്റന്റ് വികാരിയും ഭദ്രാസന മെത്രാപ്പോലീത്തായുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായും സേവന മനുഷ്ഠിക്കുന്ന ഫാ. എബി ജോർജും ആത്മീയ പ്രഘോഷണങ്ങൾ കൊണ്ട് കോൺഫറൻസിനെ ധന്യമാക്കും. ന്യൂയോർക്കിലെ കോളേജ് ഓഫ് സ്റ്റാറ്റൻ ഐലൻഡിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബിരുദം, ഫിലഡൽഫിയ സെന്റ് ടികോൺസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ സ് പിരിച്വാലിറ്റിയിൽ ഫോർഡം സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ന്യൂയോർക്കിലെ ബ്രൂക്ളിൻ ഹോസ് പിറ്റൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻ അഫയേഴ്സിൽ ചാപ്ലെയ്നായി സേവനം ചെയ്യുന്നു.
ജൂലൈ 15 ബുധൻ മുതൽ 18 ശനി വരെ അപ് സ്റ്റേറ്റ് ന്യൂയോർക്കിലുളള ഹോണേഴ്സ് ഹേവൻ റിസോർട്ടിലാണ് കോൺഫറൻസ് നടക്കുക.
വാര്‍ത്ത അയച്ചത്: ജോർജ് തുമ്പയിൽ

Comments

comments

Share This Post

Post Comment