സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന് 8ന് തിരശീല ഉയരുന്നു

The Home A Churchഡാളസ്: വിശ്വാസ ദീപ്തിയുടെ നിറവില്‍ സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന് 8ന് തുടക്കമാകും. കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായി ഏറ്റവും പേര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സായി ഇതുമാറുന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്‍റ്റിനെന്റല്‍ ഹോട്ടലിലാണ് നാലുദിന കോണ്‍ഫറന്‍സ് നടക്കുന്നത്.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സാന്നിധ്യം ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. വൈദിക ട്രസ്റ് ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. വര്‍ഗീസ് വര്‍ഗീസ് എന്നിവരാണ് പ്രധാന പ്രസംഗകന്‍.
ഭവനം ഒരു ദേവാലയം എന്ന സന്ദേശമാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. പ്രത്യേകമായി തെരഞ്ഞെടുത്ത ചിന്താവിഷയങ്ങള്‍ അടങ്ങിയ സൂപ്പര്‍ സെഷനുകള്‍ ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ജൂലൈ 8ന് 2 മുതല്‍ 5.30 വരെ രജിസസ്ട്രേഷന്‍ ചെക്ക്-ഇന്‍ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ഘോഷയാത്ര, സന്ധ്യാപ്രാര്‍ത്ഥന, ഉദ്ഘാടന സമ്മേളനം, ഡയറക്ടറി പ്രകാശനം, മാജിക് ഷോ എന്നിവ നടക്കും.
9ന് യാമപ്രാര്‍ത്ഥനയ്ക്കുശേഷം മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രഭാഷണം നടക്കും. വൈകിട്ട് 8.30 മുതല്‍ ഗാനമേള. 10ന് വൈദീക യോഗം, ബസ്ക്യാമ്മ യോഗം, മര്‍ത്ത മറിയം സമാജം യോഗം, യുവജനപ്രസ്ഥാനം യോഗം, ഫോക്കസ് യോഗം, എം.ജി.ഒ.സി.എസ്.എം. യോഗം എന്നിവയും നടക്കും. 11ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം സ്നേഹവിരുന്നോടുകൂടി കോണ്‍ഫറന്‍സിന് തിരശീല വീഴും.
കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഫാ. മാത്യു അലക്സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലിജിത് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഡാളസിലെ വിവിധ ദേവാലയത്തിലെ വികാരിമായും, അത്മായരും അടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Comments

comments

Share This Post

Post Comment