സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

fyi1ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭ സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന് ഡാളസ് ഇന്റര്‍ കോണ്‍റ്റിനന്റല്‍ ഹോട്ടലില്‍ ഉജ്ജ്വല തുടക്കം.
ജൂലൈ 8ന് വൈകിട്ട് 5.30ന് ഹോട്ടല്‍ അങ്കണത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ മുത്തുകുടകള്‍, കാതോലിക്കേറ്റ് പതാക, മുന്‍ കാതോലിക്കാ ബാവാമാരുടെ ചിത്രം, കൊടികള്‍ എന്നിവയുമായി എണ്ണൂറോളം വിശ്വാസികള്‍ അണിനിരന്നു. തുടന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കി.
ഫാമിലി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ ദൌത്യം കുടുംബങ്ങളിലൂടെ ആരംഭിക്കണമെന്നും ദൈവം വസിക്കുന്ന ആലയമായി കുടുംബം മാറണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ബോധിപ്പിച്ചു.
കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഫാ. മാത്യു അലക്സാണ്ടര്‍ സ്വാഗതവും, സഭാ വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. ജോയി പൈങ്ങോലില്‍, മുഖ്യ പ്രസംഗകന്‍ ഫാ. വര്‍ഗീസ് വറുഗീസ് എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി. തുടര്‍ന്ന് മാജിക് ഷോയും ഉണ്ടായിരുന്നു
വാര്‍ത്ത അയച്ചത്: ബിജി ബേബി

Comments

comments

Share This Post

Post Comment