ഹ്യദയത്തിലേക്ക് ഒരു വെളിച്ചമായി കൊയ്നോണിയ

DSC_0027മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ്ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, 2008 മുതല്‍ പരുമല സെന്റ് ഗീഗോറിയോസ് കാര്‍ഡിയോ വാസ്കുലര്‍ സെന്റെറുമായി സഹകരിച്ച്കൊണ്ട്ജാതി മതഭേതമെന്യ 21 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ ഹ്യദയ ശസ്ത്രക്രിയ നടത്തുന്ന ഒരു പ്രോജക്ട് ആണ്‌ ‘കൊയ്നോണിയ’.
ജീവിക്കുവാനൊരു ഹ്യദയം… ആസ്വദിക്കുവാനൊരു ഹ്യദയം… മനസാക്ഷിമരിച്ചിട്ടില്ലാത്ത ക്രിസ്തീയ സാക്ഷികളായി ഈസ്നേഹ ഹാരത്തിന്റെ കണ്ണികളായി ഇടവകയിലെ നല്ലവരായ വിശ്വാസികളുടെ സഹകരണം കൊണ്ട് ഏകദേശം 207കുഞ്ഞുങ്ങളെ ഹ്യദയശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ പ്രസ്ഥാനത്തിനു കഴിഞ്ഞു.
ഈ പ്രോജക്ടിന്റെ 2015 വര്‍ഷത്തെ ഉദ്ഘാടനം ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍, ഇടവകയിലെ സീനിയര്‍ അംഗമായ എ. ഒ. ജോണിയുടെ കൈയ്യില്‍ നിന്ന്‍ ഒരു കുട്ടിയുടെ ഹ്യദയശസ്ത്രക്രിയക്ക് വേണ്ട മുഴുവന്‍ തുകയും, സഹവികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് സ്വീകരിച്ച് കൊണ്ട് ഉദ്ഘാടനംചെയ്തു. തദവസരത്തില്‍ കത്തീഡ്രല്‍ ട്രെസ്റ്റി അനോ ജേക്കബ് കച്ചിറ, സെക്കട്ടറി മോന്‍സി ഗീവര്‍ഗ്ഗിസ് കരിപ്പുഴ, പ്രസ്ഥാനംവൈസ് പ്രസിഡണ്ട് ജോണ്‍ രാജു, സെക്കട്ടറി ക്രിസ്റ്റി പി വര്‍ഗീസ്, ട്രഷറാര്‍ സജി ചാക്കോ എന്നിവര്‍ സന്നിഹതരായിരുന്നു.

Comments

comments

Share This Post

Post Comment