‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരണത്തിന് ഒരുങ്ങി

family-youth-conference logoന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ എന്ന പേരില്‍ എല്ലാ ദിവസവും ന്യൂസ് ബുള്ളറ്റിന്‍ പുറത്തിറക്കുന്നു.
ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിറ്റേര്‍ ഫാ. വിജയ് തോമസ് അറിയിച്ചു. ന്യൂസ് ലെറ്ററിന് ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ എന്നു പേരിട്ടത് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയാണ്. ജൂലൈ 15 ബുധന്‍ മുതല്‍ 18 ശനി വരെ അപ്സ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിനായി എലന്‍വില്‍ ഓണേഴ്സ് ഹേവന്‍ കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്ന് ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്റര്‍ പൂര്‍ണ്ണ സജ്ജമാക്കും. എല്ലാ ദിവസവും ബെഡ് കോഫിയോടൊപ്പം രാവിലെ ആറു മണിക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനു വേണ്ടി ജോര്‍ജ് തുമ്പയില്‍ ചീഫ് എഡിറ്ററായി ഒരു പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നു. റവ. ഡോ. വര്‍ഗീസ് ഡാനിയല്‍, ഫാ. ഷിബു ഡാനിയല്‍, വര്‍ഗീസ് പ്ളാമ്മൂട്ടില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗീസ്, ലിന്‍സി തോമസ് എന്നിവരാണ് ഓണ്‍സൈറ്റ് പബ്ളിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റേഴ്സായി പ്രവര്‍ത്തിക്കുന്നത്. തോമസ് വര്‍ഗീസ് ടെക്നിക്കല്‍ സഹായം നല്‍കും.
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനിയര്‍ ഒന്നാം ദിവസം ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പ്രകാശിപ്പിക്കുമെന്ന് സുവനിയര്‍ ബിസിനസ് മാനേജര്‍ ഫിലിപ്പോസ് ഫിലിപ്പ്, എഡിറ്റര്‍ ലിന്‍സി തോമസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment