പൌലോസ് മാര്‍ പക്കോമിയോസിന്റെ ഓര്‍മ പെരുനാള്‍ 25 മുതല്‍

Press Conferenceമാവേലിക്കര: ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്ത പൌലോസ് മാര്‍ പക്കോമിയോസിന്റെ ഓര്‍മ പെരുനാള്‍ നാളെ മുതല്‍ ഒന്നു വരെ തഴക്കര തെയോഭവന്‍ അരമനയില്‍ നടക്കും.
25ന് രാവിലെ 7.30ന് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, 9.30നു പെരുനാള്‍ കൊടിയേറ്റ്. 9.30ന് ഭദ്രാസന ശുശ്രൂഷക സംഗമം, ഫാ. പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. രണ്ടിന് എംജിഒസിഎസ്എം ലീഡേഴ്സ് മീറ്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിക്കും.
26ന് രാവിലെ ഏഴിനു കുര്‍ബാന ഫാ. മത്തായി വിലനിലം കാര്‍മികത്വം വഹിക്കും. 1.30നു മാര്‍ പക്കോമിയോസ് സ്മാരക പ്രതിഭാ സംഗമം റവ. ഡോ. ടി.ജെ. ജോഷ്വാ ഉദ്ഘാടനം ചെയ്യും. 29നു രാവിലെ 10നു ഭദ്രാസന മര്‍ത്തമറിയം സമാജം നേതൃസംഗമം റവ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിക്കും. 31നു 10ന് സുവിശേഷ സംഘം ധ്യാനം, വൈകിട്ട് ആറിന് അനുസ്മരണ പ്രഭാഷണം.
ഒന്നിനു രാവിലെ 7.15നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന. 8.30ന് അനുസ്മരണ സമ്മേളനം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യും. മാര്‍ പക്കോമിയോസ് സ്മാരക മെറിറ്റ് അവാര്‍ഡ്, സ്കോളര്‍ഷിപ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്യുമെന്നു ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്, കൌണ്‍സില്‍ അംഗം ഫാ. ഡി. ഗീവര്‍ഗീസ്, ഫാ. ഐ.ജെ. മാത്യു എന്നിവര്‍ അറിയിച്ചു

Comments

comments

Share This Post

Post Comment