ബഥനി സെന്റ് ജോണ്‍സ് സ്കൂള്‍ സുവര്‍ണ്ണ ജൂബിലി: തപാല്‍ വകുപ്പ് സ്പെഷ്യല്‍ കവര്‍ പുറത്തിറക്കി

Stampകുന്നംകുളം: ബഥനി സെന്റ് ജോണ്‍സ് ഇംഗ്ളീഷ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്പെഷ്യല്‍ കവറിന്റെ പ്രകാശനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
ബഥനി ആശ്രമ സ്ഥാപകനായ അലക്സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ ചിത്രം ആലേഖനം ചെയ്ത മൈ സ്റാമ്പും പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.
ബഥനി ആശ്രമം സുപ്പീരിയര്‍ ഫാ. മത്തായി, അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ, സെന്‍ട്രല്‍ റീജന്‍ പോസ്റ് മാസ്റര്‍ ജനറല്‍ ഡോ. വെങ്കിടേശ്വര രലു, ഡയറക്ടര്‍ എസ്. രാമമൂര്‍ത്തി, തൃശൂര്‍ പോസ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് വി. നാരായണന്‍ കുട്ടി, ജോസഫ് ചാലിശ്ശേരി, എം. ബാലാജി, ഇ. രഘുനന്ദന്‍, പ്രിന്‍സിപ്പല്‍ ഫാ. പത്രോസ്, മാനേജര്‍ ഫാ. സോളമന്‍, സി.ജെ. വിന്‍സെന്റ്, ലബീബ് ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്കൂളില്‍ നടന്ന സ്റാമ്പ്, നാണയ, കറന്‍സി പ്രദര്‍ശനത്തില്‍ ഒരു ലക്ഷത്തിലേറെ സ്റാമ്പുകളും, രണ്ടായിരത്തോളം നാണയങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. സ്റാമ്പുകളുടെ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സമ്മാനം ആര്‍ മധുസുദന്റെ ആനയുടെ ശേഖരത്തിനും, രണ്ടാം സമ്മാനം ഓള്‍ വെക്സ് എം. നൊറോണയുടെ കൊച്ചിന്‍ പോസ്റല്‍ ഹിസ്ററിക്കും, മൂന്നാം സമ്മാനം ഇ.പി. ജെയിംസിന്റെ ബൈബിളിലെ പഴയ നിയമത്തിനും ലഭിച്ചു.

Comments

comments

Share This Post

Post Comment