മാധവശ്ശേരി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനു കൊടിയേറി

kodi 1മാധവശ്ശേരി സെന്റ് തെവോദോറോസ് ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ വി. ദൈവ മാതാവിന്റെ വാങ്ങിപ്പുപ്പെരുനാളിനു കൊടിയേറി.
വി. കുര്ബാനാനതരം ഇടവക വികാരി ഫാ. മാത്യു അബ്രഹാമിന്റെ സാനിധ്യത്തില്‍ ഫാ. ജേക്കബ്‌ ചാക്കോ ( അബീഷ് അച്ഛന്‍, അഹമദാബാദ് ഭദ്രാസനം) കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
പെരുനാളിനോട് അനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിചിരിക്കുന്ന ബുക്ക്‌ സ്ടാളിന്റെ ആദ്യ വില്പനയും, തെയോസ് വോയിസ്‌ പുറത്തിറക്കിയ കണ്‍വന്‍ഷന്‍ ഗീതങ്ങള്‍ അടങ്ങിയ ബുക്കിന്റെ പ്രകാശനവും വി. കുര്ബാനാനന്തരം ഇടവക സെക്രട്ടറി സഞ്ജീവ് മാത്യുവില്‍ നിന്നും ആദ്യ പ്രതി വാങ്ങികൊണ്ട് ഫാ. ജേക്കബ്‌ ചാക്കോ നിര്‍വഹിച്ചു. ഇടവക ട്രസ്റ്റി അലക്സാണ്ടര്‍ നടുവിലഴികത്തു, പ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ മാത്യൂസ്‌ കോശി, സെക്രട്ടറി ഡിജി അലക്സ്‌, ട്രസ്റ്റി ജോബ്സണ്‍ ടി.ജെ., പെരുന്നാള്‍ കണ്‍വീനര്‍ ജിജോ തോമസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജൂലൈ 31 മുതല്‍ ഓഗസ്റ്റ്‌ 15 വരെ ക്രമീകരിച്ചിരിക്കുന്ന പ്രസ്തുത പെരുന്നാളില്‍ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് , തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാകോസ് മാര്‍ ക്ലീമിസ്‌ മേത്രാപോലീതാമാര്‍ നേതൃത്വം നല്‍കും.
ഓഗസ്റ്റ്‌ 15 നു വി.അഞ്ചിന്മേല്‍ കുര്ബാന, എല്ലാ ദിവസവും തെയോസ്‌ വോയിസിന്റെ ഗാന ശുശ്രുഷയെ തുടര്‍ന്ന് തിരുവചന പ്രഗോഷണം , തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന, ഉപവാസ പ്രാര്‍ത്ഥന. ഓഗസ്റ്റ്‌ 13 നു കാന്‍ഡില്‍ പ്രൊസെഷന്‍,വി. ദൈവ മാതാവിന്റെ മധ്യസ്തയില്‍ കുട്ടികളുടെ ആദ്യ സമര്‍പ്പണം (തോലോലോ ദെ ലെ ആമോ ), വിളക്കുടി സ്നേഹതീരം സന്ദര്‍ശനം (മാതൃ സ്പര്‍ശം) , മെറിറ്റ്‌ അവാര്‍ഡ്‌ ദാനം ,കൊല്ലം ഭദ്രാസന പ്രാര്‍ത്ഥന യോഗം മീറ്റിംഗ് , വിറകെടുപ്പ് എന്നിവ ഈ വര്‍ഷത്തെ പെരുന്നാളിന്റെ സവിശേഷതകള്‍ ആണ്.
മലങ്കര ഓര്ത്തഡോക്സ് സഭയില്‍ പരി.തെവോധോറോസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായ (1916) ഏക ദേവാലയമായ സൈന്റ് തെവോധോരോസ് ഓര്ത്തഡോക്സ് പള്ളിയില്‍ കഴിഞ്ഞ 24 വര്ഷമായി ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആണ് പരിശുദ്ധ നോമ്പ് അച്ചരിക്കപെടുന്നത്.

Comments

comments

Share This Post

Post Comment