റിഫാ സിത്രാ പ്രയര്‍ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി

DSC_1327മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പ്രാര്‍ത്ഥന വിഭാഗങ്ങളില്‍ ഒന്നായ റിഫാ സിത്രാ പ്രയര്‍ ഗ്രൂപ്പ്, അംഗങ്ങളെയും കുടുംബാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച്കൊണ്ട് ജൂലൈ 24 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സെല്‍മാനിയ കലവറ റെസ്റ്റോറന്റില്‍ കുടുംബ സംഗമം നടത്തി.
രാവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള രസകരമായ കളികളും, ഉച്ചയ്ക്ക് ശേഷം കൂടിയ പൊതു സമ്മേളനത്തില്‍ കത്തീഡ്രല്‍ സഹ വികാരി ഫാദര്‍ എം. ബി. ജോര്‍ജ്ജ് അദ്ധ്യക്ഷനും ആയിരുന്നു. തോമസ് ഐ. സ്വാഗതവും റെഞ്ചി മാത്യൂ നന്ദിയും അര്‍പ്പിച്ച മീറ്റിംഗില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറാംഗമായ ഫാദര്‍ സെക്കറിയ, ഡോ. ജോര്‍ജ്ജ് മാത്യു, ജോസ് വര്‍ഗ്ഗീസ്, അനോ ജേക്കബ്, മോന്‍സി ഗീവര്‍ഗ്ഗീസ്, സാബു ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
2014 ലെ ഏരിയ കമ്മറ്റി അംഗമായിരുന്ന റെഞ്ചി മാത്യുവിന്‌ പ്രയര്‍ ഗ്രൂപ്പിന്റെ പേരിലുള്ള മൊമെന്റോ നല്‍കി ആദരിച്ചു. ഏകദേശം ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുത്ത കുടുബസംഗമം അഞ്ച് മണിക്ക് അവസാനിച്ചു

Comments

comments

Share This Post

Post Comment