പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം പരുമല സെമിനാരിയില്‍ നടന്നു.
സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്, ഫാ. കെ.എ. വര്‍ഗ്ഗീസ്, മുന്‍ ജനറല്‍ സെക്രട്ടറി അക്കാമ്മ പോള്‍, സാലി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
“ദിവ്യസ്വഭാവത്തിനു കൂട്ടാളികളാകുക” എന്ന വിഷയത്തെ അധികരിച്ച് ലിറ്റി ജോസ് ക്ളാസ് എടുത്തു. ഉച്ചകഴിഞ്ഞ് ഗള്‍ഫ് റീജിയന് സംഗമവും നടന്നു. സംഗമത്തില്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ ബൈബിള്‍ ക്ളാസ് നയിച്ചു. സമാജം വൈസ് പ്രസിഡന്റ് ഫാ. മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. മേരി മാത്യു, മറിയാമ്മ ചാക്കോ, ശോശാമ്മ മാമ്മന്‍, എലിസബേത്ത് മാത്യു, പ്രിയ ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി. ഇന്ത്യയ്ക്കകത്തും വിദേശത്തു നിന്നുമായി മൂവായിരത്തിലധികം പേര് സംബന്ധിച്ചു.