റിട്ട. പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. തോമസ് (80) നിര്യാതനായി

Adaranjalikalപഞ്ചാബ് ബട്ടാല ബെയറിങ് യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലും ഐ.എസ്.സി. ഫിസിക്സ് ചീഫ് എക്സാമിനറുമായിരുന്ന കല്ലൂപ്പാറ കല്ലറയ്ക്കല്‍ ഡോ. കെ.എന്‍. തോമസ് (80) നിര്യാതനായി.
സംസ്കാരം ആഗസ്റ് 4ന് 10.30ന് കളത്തിപ്പടിയിലെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 12ന് കല്ലൂപ്പാറ സെന്റ് മേരീസ് വലിയപള്ളിയില്‍. ബസേലിയോസ് കോളജ് ഗവേണിങ് ബോഡി അംഗമായിരുന്നു. ഭാര്യ: കാര്‍ത്തികപ്പള്ളി പുത്തന്‍പുരയില്‍ എലിസബേത്ത് തോമസ് (റിട്ട. പ്രൊഫസര്‍, യൂണിയന്‍ ക്രിസ്ത്യന്‍ കോളജ്). മക്കള്‍: ഡോ. അബു തോമസ് (ടെക്സസ്), ഡോ. ബീന തോമസ് (യു.എസ്.), ജോജോ തോമസ് (ഇംഗ്ളണ്ട്). മരുമക്കള്‍: ഡോ. പ്രിയ അബു, ചെറിയാന്‍ ചാക്കോ, വസുധ.

Comments

comments

Share This Post

Post Comment