മൂഴിയാറിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സഹായവുമായി ഓര്‍ത്തഡോക്സ് സഭ

Tribal Space in Nilackal Forestസീതത്തോട്: കൊടുംവനത്തിനുള്ളില്‍ ദുരിത പൂര്‍ണ്ണമായ അവസ്ഥയില്‍ ജീവിതം തള്ളിനീക്കുന്ന മൂഴിയാര്‍ വനത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള സംഘം കോളനികള്‍ സന്ദര്‍ശിച്ചു.
മൂഴിയാര്‍, നിലയ്ക്കല്‍, അട്ടത്തോട് മേഖലകളിലായി തമ്പടിച്ചിരിക്കുന്ന 15 ഓളം കുടംബങ്ങളെ സന്ദര്‍ശിച്ച സംഘം ഇവരുടെ ദുരിതങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടു. യുവജന പ്രസ്ഥാനത്തിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു കോളനി സന്ദര്‍ശനം. ആദിവാസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. യൂഹാനോന്‍ ജോണ്‍, സെക്രട്ടറി അനു വടശേരിക്കര, സൂസന്‍ ജേക്കബ്, നോബിന്‍ അലക്സ്, അുജ ബെന്നി, ബോബി കാക്കാനപ്പള്ളി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ആദിവാസികള്‍ക്ക് വരും ദിവസവും കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുമെന്ന് മെത്രാപ്പോലീത്താ പറഞ്ഞു.

Comments

comments

Share This Post

Post Comment