വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സുവിശേഷ പ്രസംഗവും റോക്ളന്‍ഡില്‍

St. Mary's Church, Rocklandറോക്ലന്‍ഡ്: റോക്ലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സുവിശേഷ പ്രസംഗവും ഓഗസ്റ് 14, 15 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നു. 14ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് വൈദികസംഘം ജോയിന്റ് സെക്രട്ടറിയും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറാംഗവുമായ ഫാ. സഖറിയാ നൈനാന്‍ (സഖേര്‍ അച്ചന്‍) വേദപുസ്തകത്തെ അടിസ്ഥാമാക്കി പ്രസംഗിക്കുന്നതാണ്. പെരുന്നാള്‍ ദിവസമായ ശനിയാഴ്ച സഖറിയാ നൈനാന്‍ അച്ചന്റെ തൃേത്വത്തില്‍ വിശുദ്ധ കുര്‍ബാനയും റാസയും ആശീര്‍വാദവും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
8-ാം തീയതി കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റും 15ന് പെരുന്നാള്‍ സമാപത്തില്‍ കൊടിയിറക്കും നടത്തും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനുവേണ്ടി എല്ലാ വിശ്വാസികളേയും ഇടവക നേതൃത്വം സ്വാഗതം ചെയ്തു.
വിവരങ്ങള്‍ക്ക്: 
ഫാ. ഡോ. രാജു വര്‍ഗീസ് (വികാരി) 914 426 2529
ജോണ്‍ ജേക്കബ്: (ട്രസ്റി) 201 527 5279
എലിസബത്ത് വര്‍ഗീസ്: (സെക്രട്ടറി) 201-563-4069
ഏബ്രഹാം പോത്തന്‍ (കോ ഓര്‍ഡിനേറ്റര്‍) 201-220-3863
ജോര്‍ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment