റോക്ക് ലാന്റ് സെന്റ് മേരീസിൽ പെരുന്നാൾ കൊടിയേറി

IMG_3850സഫേൺ (ന്യൂയോർക്ക്): വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് റോക്ക് ലാന്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ കൊടിയേറി. ഓഗസ്റ്റ് 9 ഞായറാഴ്ച വികാരി റവ. ഡോ. രാജു വർഗീസ് കൊടിയേറ്റ് നിർവ്വഹിച്ചു. ഓഗസ്റ്റ് 14നും 15നും നടത്തുന്ന പെരുന്നാൾ ശുശ്രൂഷകളിലും ചടങ്ങുകളിലും കോട്ടയം ഞാലിയാകുഴി ദയറാംഗമായ ഫാ. സഖറിയാ നൈനാൻ (സഖേർ അച്ചൻ) പങ്കെടുക്കും.
വെളളിയാഴ്ച സന്ധ്യാനമസ്കാരത്തിനുശേഷം സഖേർ അച്ചൻ സുവിശേഷ പ്രഘോഷണം നടത്തും. ശനിയാഴ്ച സഖേർ അച്ചന്റെ കാർമ്മികത്വത്തിലുളള വി. കുർബാനയ്ക്കുശേഷം നഗരം ചുറ്റിയുളള ഭക്തി നിർഭരമായ റാസയും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും. ആണ്ട് ലേലവും നടക്കും.
പെരുന്നാൾ ശുശ്രൂഷകളിലും ചടങ്ങുകളിലും എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് പെരുന്നാൾ കോ ഓർഡിനേറ്റർ ഏബ്രഹാം പോത്തൻ, ട്രസ്റ്റി ജോൺ ജേക്കബ്, സെക്രട്ടറി എലിസബത്ത് വർഗീസ്, വികാരി റവ. ഡോ. രാജു വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.

Comments

comments

Share This Post

Post Comment