തേവനാല്‍ പള്ളിയുടെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ സെപ്റ്റംബര്‍ 18, 19 തീയതികളില്‍

Koodashaകണ്ടനാട് വെസ്റ് ഭദ്രാസനത്തില്‍പ്പെട്ട ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ വി.മൂറോന്‍ അഭിഷേക കൂദാശയും, പള്ളി സ്ഥാപകന്‍ ഓലിയില്‍ കൂനപ്പിള്ളില്‍ വന്ദ്യ അബ്രഹാം കശ്ശീശ്ശായുടെ ചരമ കനക ജൂബിലി ആചരണവും സെപ്റ്റംബര്‍ 18, 19 തീയതികളില്‍ നടക്കും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
18ന് വൈകിട്ട് 5.30ന് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കും, അഭിവന്ദ്യ മെത്രാപ്പോലീത്താമാര്‍ക്കും വെട്ടിക്കല്‍ ജംഗ്ഷനില്‍ സ്വീകരണം, തുടര്‍ന്ന് പള്ളിയിലേക്ക് സ്വീകരണ റാലിയും കൂദാശയുടെ ഒന്നാം ഭാഗവും. 19ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, കൂദാശയുടെ രണ്ടാം ഭാഗം, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും.
പള്ളി സ്ഥാപകന്‍ ഓലിയില്‍ കൂനപ്പിള്ളില്‍ വന്ദ്യ അബ്രഹാം കശ്ശീശ്ശായുടെ ചരമ കനക ജൂബിലി ആചരണ പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഇന്നസെന്റ് എം.പി. മുഖ്യസന്ദേശം നല്‍കും. സ്മരണികയുടെ പ്രകാശനം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും.
വി.പി. സജീന്ദ്രന്‍ എം.എല്‍.എ., വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് കുര്യന്‍, പഞ്ചായത്ത് പ്രസിഡന്റ് ലിസി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Share This Post

Post Comment