‘മധുരം മലയാളം’ മാതൃഭാഷാ പഠനകളരി ആരംഭിച്ചു

Padana Kalariഅബുദാബി: സെന്റ്‌ ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി ‘മധുരം മലയാളം ‘ എന്ന പേരിൽ മാതൃഭാഷ പഠന കളരി ആരംഭിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഇടവക വികാരി റവ. ഫാ . എം. സി. മത്തായി മാറാച്ചേരിൽ, അദ്ധ്യക്ഷത വഹിച്ചു. സഹവികാരി റവ. ഫാ. ഷാജൻ വർഗീസ്‌ , കത്തീഡ്രൽ ട്രസ്റ്റി എ. ജെ. ജോയിക്കുട്ടി , സെക്രടറി സ്റ്റീഫൻ മല്ലേൽ , ജോ. സെക്രടറി മോൻസി സാമുവൽ , മാനേജിംഗ് കമ്മറ്റി അംഗം ജിനു ചാക്കോ എന്നിവർ പ്രസംഗിച്ചു.
പാരമ്പര്യ രീതിയിൽ എഴുത്താശാൻ കുട്ടികളെ അക്ഷരം എഴുതിച്ചതും ആശാൻ പള്ളിക്കൂടത്തെ പരിചയപ്പെടുത്തിയതും മധുരം മലയാളത്തിലെ നവ്യാനുഭവമായി . എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 7.30 വരെ നടക്കുന്ന ക്ലാസ്സുകൾക്ക്‌ വിജയലക്ഷ്മി, ബിന്ദു, മോളി, ജ്യോതിഷ് എന്നിവർ നേതൃത്വം നല്കും.

Comments

comments

Share This Post

Post Comment