കടവത്രയില്‍ പെരുമാള്‍ തോമസ് കത്തനാരുടെ ചരമ പ്ളാറ്റിനം ജൂബിലി ആഗസ്റ് 16ന്

Platinumകടവത്രയില്‍ പെരുമാള്‍ തോമസ് കത്തനാരുടെ ചരമ പ്ളാറ്റിനം ജൂബിലി ആഗസ്റ് 16ന് മെഴുവേലി ഹോളി ഇന്നസെന്റ്സ് വലിയ പള്ളിയില്‍ ആചരിക്കും. വി കുര്‍ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജസ്റിസ് ബഞ്ചമിന്‍ കോശി, ഫാ.ഡോ. ടി.ജെ. ജോഷ്വാ, ഫാ.ഡോ. ഒ.തോമസ്, ഫാ. തോമസ് കൊക്കാപറമ്പില്‍, വന്ദ്യ ഡോ. ഇലവക്കാട് ഗീവര്‍ഗീസ് റമ്പാന്‍ എന്നിവര്‍ വിശിഷ്ടാഥിതികള്‍ ആയിരിക്കും.
മലങ്കര സഭയുടെ സ്വാതന്ത്യ്രം കാത്തു പരിപാലിക്കുന്നതിനുവേണ്ടി പോരാടിയ പിതാവായിരുന്നു പെരുമാള്‍ തോമസ് കത്തനാര്‍. വിദേശ-നവീകരണ പ്രസ്ഥാനങ്ങളുടെ അക്രമണങ്ങളെ ചെറുത്ത് മെഴുവേലി വലിയ പള്ളിയെ മലങ്കര സഭയുടെ കൊടിക്കീഴില്‍ നിലനിര്‍ത്തിയ ഈ പിതാവ് 40 വര്‍ഷത്തോളം മഴുവേലി ഹോളി ഇന്നസെന്റ്സ് വലിയ പള്ളി വാകിരിയായി സേവനം അനുഷ്ഠിച്ചു.
പരിശുദ്ധ ഏലിയാസ് ത്രിത്വീയന്‍ ബാവായെ മഞ്ഞനിക്കരയില്‍ കബറടക്കുന്നതിനുള്ള പ്രധാന കാരണക്കാരനും പെരുമാള്‍ തോമസ് കത്താര്‍ ആയിരുന്നു.

Comments

comments

Share This Post

Post Comment