ഷാര്‍ജ ഓര്‍ത്തഡോക്സ് പള്ളിയില്‍ 21, 22 തീയതികളില്‍ സമ്മര്‍ ക്യാംപ് നടത്തുന്നു

Summer Campഷാര്‍ജ: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഷാര്‍ജ യൂണിറ്റ്, സണ്‍ഡേസ്കൂള്‍, എം.ജി.ഒ.സി.എസ്.എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രവാസി മലയാളികളായ കുട്ടികള്‍ക്ക് കേരളത്തിന്റെ സംസ്കാരവും പൈതൃകവും മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 21, 22 തീയതികളില്‍ സമ്മര്‍ ക്യാംപ് നടത്തുന്നു.
21ന് രാവിലെ 10.30ന് യുവജനപ്രസ്ഥാനം ഷാര്‍ജ യൂണിറ്റ് കുസൃതികൂട്ടം സംഘടിപ്പിക്കും. അതിപുരാതന ചിത്രങ്ങള്‍, പഴമയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന വസ്തുക്കള്‍, കരകൌശല വസ്തുക്കള്‍, നാടന്‍ കലാരൂപങ്ങള്‍, നാടന്‍ കളികള്‍, നാടന്‍ പാട്ടുകള്‍, വിനോദവും വിജ്ഞാനപ്രദവുമായ ക്ളാസുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
22ന് ടീനേജ് കുട്ടികള്‍ക്കായി ക്രോസ്റോഡ്സ് എന്ന പേരില്‍ ക്യാംപ് നടത്തും. മാതാപിതാക്കള്‍ക്കും പ്രത്യേക ക്ളാസ് ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം 500 കുട്ടികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment