ശെമ്മാശ പട്ടം സ്വീകരിക്കുന്നു

Bazilമുംബൈ: ബോര്‍വലി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗവും എറണാകുളം നെച്ചൂര്‍ വട്ടയ്ക്കാട്ട് വി.റ്റി. കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും മകന്‍ ബേസില്‍ ശെമ്മാശപ്പട്ടം സ്വീകരിക്കുന്നു.
ആഗസ്റ് 22ന് ബോര്‍വലി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. പെന്‍സല്‍വാനിയയിലെ സെന്റ് ടിക്കോണ്‍ ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്നും വേദശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. നിരണം പനയ്ക്കാമറ്റത്ത് ഫാ. സഖറിയാ പനയ്ക്കാമറ്റത്തിന്റെയും ഫാ. ജോര്‍ജ്ജ് പനയ്ക്കാമറ്റത്തിന്റെയും സഹോദരി പുത്രനാണ് ബേസില്‍.

Comments

comments

Share This Post

Post Comment