വരിക്കൊലി പള്ളിയും ഓര്‍ത്തഡോക്സ്‌ സഭയ്ക്ക്

Varikkolliമലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രസനത്തില്‍പ്പെട്ട വരിക്കൊലി സെന്റ്‌ മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടനാ പ്രകാരം ഭരിക്കണം എന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു.
1934 ലെ സഭാ ഭരണഘടന അന്ഗീകരിക്കാതവര്‍ക്ക് ശാശ്വത നിരോധനവും ഏര്‍പ്പെടുത്തി. മലങ്കര ഓര്‍ത്തഡോക്സ്‌ സഭ പത്രിയര്കീസിനെ അന്ഗീകരിക്കുന്നില്ല എന്ന കാരണത്താല്‍ ഓര്‍ത്തഡോക്സ്‌ സഭ ചോദിച്ച എല്ലാ നിവര്‍ത്തികളും അന്ഗീകരിക്കാന്‍ കഴിയില്ല എന്ന എറണാകുളം ജില്ലാ കോടതി ഉത്തരവ് കേരളാ ഹൈ കോടതിയുടെ ഇന്നത്തെ (21.08.2015) വിധിയിലൂടെ അസാധുവാക്കകപ്പെട്ടിരിക്കുകയാണ്. ഓര്‍ത്തഡോക്സ്‌ സഭ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും കേരളാ ഹൈകോടതി അംഗീകരിച്ചു.
നീതിയും സത്യവും വിജയിക്കുന്നതിന് വേണ്ടി കഷ്ടതകളും പ്രയാസങ്ങളും സഹിച്ച ഇടവക ജനങ്ങളോടും വിശേഷാല്‍ ഈ പള്ളിയുടെ വികാരി, ട്രസ്ടിമാര്‍ കമ്മറ്റി അംഗങ്ങള്‍ കേസ് നടത്തിപ്പിന് ചുമതവഹിച്ചവര്‍ എന്നിവരേ പ്രത്യേകം അഭിനദിച്ചു. അതോടൊപ്പം പരാജയപ്പെട്ടവരെയും, ഈ പള്ളിയുടെ വ്യവഹാരം നടക്കുന്ന സമയത്തുപോലും ഓര്‍ത്തഡോക്സ്‌ സഭയില്‍ നിന്ന് കൂറുമാറിയ വൈദീകനോടും, ഇനിയെങ്കിലും സത്യം മനസിലാക്കി ഓര്‍ത്തഡോക്സ്‌ സഭയിലേക്ക് തിരിച്ചു വരണം എന്നും ആഹ്വാനം ചെയ്തു.

Comments

comments

Share This Post

Post Comment