പത്തിച്ചിറ പള്ളിയില്‍ വി. യോഹന്നാന്‍ മാംദാനയുടെ ശിരച്ഛേദനപ്പെരുന്നാളിന്‌ കൊടിയേറി

DSC_0686മാവേലിക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തില്‍ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ കാവല്‍ പിതാവായ വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ ശിരച്ഛേദനത്തിന്റെ ഓര്‍മ്മപെരുന്നാളിന്‌ കൊടിയേറി. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദര്‍ ഐ. ജെ. മാത്യു ആണ്‌ സഹവികാരി റവ. ഫാദര്‍ ജോയിസ് വി. ജോയ്, റവ. ഫാദര്‍ വിവേക് വര്‍ഗ്ഗീസ് (കുടശ്ശനാട്) എന്നിവരുടെ സാനിദ്ധ്യത്തില്‍ കൊടിയേറിയത്.
2015 ആഗസ്റ്റ് 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ ആണ്‌ പെരുന്നാള്‍ നടക്കുന്നത്. ആഗസ്റ്റ് 28 വെള്ളിയാഴ്ച്ച രാവിലെ 6:30 ന്‌ പ്രഭാതനമസ്ക്കാരം, 7ന്‌ വി. കുര്‍ബ്ബാന, വൈകിട്ട് 6:30 ന്‌ സന്ധ്യനമസ്ക്കാരം, 7:30 ന്‌ കരകളില്‍ നിന്നുള്ള പദയാത്രയ്ക്ക് സ്വീകരണം 8ന്‌ അനുഗ്രഹപ്രഭാഷണം ഫാ. ജോണ്‍സ് ഈപ്പന്‍ (സഭാ മാനേജിംഗ് കമ്മിറ്റി അംഗം). 29 ശനിയാഴ്ച്ച് രാവിലെ 7ന്‌ പ്രഭാതനമസ്ക്കാരം, 8ന്‌ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 9ന്‌ കൈമുത്ത്, കൊടിയിറക്ക് എന്നിവ നടക്കുമെന്നും വിശ്വാസികള്‍ ഏവരും നേര്‍ച്ചകാഴ്ചകളോടുകൂടി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും വികാരി ഫാ. ഐ. ജെ. മാത്യു, സഹ വികാരി ഫാ. ജ്ഈയിസ് വി. ജോയ്, കൈസ്ഥാനി കെ. എസ്. തോമസ്, സെക്രട്ടറി റ്റി.കെ. ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment