അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓണാഘോഷം സംഘടിപ്പിച്ചു

Ponnonamഅബുദാബി: സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തിഡ്രലിൽ ഇടവക തിരുവോണ ദിവസമായ ആഗസ്റ്റ്‌ 28 വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിത്.
രാവിലെ വിശുദ്ധ കുർബ്ബാനനന്തരം ഇടവക വികാരി റവ ഫാദർ എം.സി. മത്തായി മാറാച്ചേരിൽ കാലാപരിപാടികൾ ഉത്ഘാടനം ചെയ്തതോടുകൂടി ഓണാഘോഷത്തിനു തുടക്കമായി. മാവേലി എഴുന്നള്ളത്ത്, വടം വലി മത്സരം, ചാക്കിലോട്ടം, കസേരകളി, കുട്ടികൾക്കായി മിഠായി പെറുക്കൽ മത്സരം, അത്തപ്പൂക്കളം, ദുബായ് കോയൽ അവതരിപ്പിച്ച ഗാനമേള എന്നിവ ഓണാഘോഷത്തെ കൂടുതൽ വർണ്ണാഭമാക്കി.
വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ച തിരുവോണം എത്തിയതിനാൽ അത്യന്തം ഉത്സാഹത്തോടെയാണ് ഇടവവകാംഗങ്ങൾ ഓണാഘോഷത്തിൽ പങ്ക് ചേർന്നത്. ഓണാഘോഷപരിപാടികളിൽ പങ്കെടുത്തവർ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞെത്തിയതോട്കൂടി കേരളക്കകരയിൽ നടക്കുന്ന ഒരു ഓണാഘോഷത്തിന്റെ പ്രതീതി ജനിപ്പിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്

Comments

comments

Share This Post

Post Comment